കാലാതീതം…..

ആദ്യ പോസ്റ്റ് എന്തിനെ കുറിച്ചിടണമെന്ന് ഒരു പാട് ചിന്തിച്ചു.ആ ചിന്തകളിലെവിടെയോ ആകാശയും നക്ഷത്രങ്ങളും വന്ന് ചേർന്നപ്പോൾ, മറ്റൊന്നും ആലോചിച്ചില്ല മനസ്സിനെ ഒരു പാട് സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്സിനെ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചു.
നിശ്ചയദാർഡ്യo കൊണ്ടും അറിവു കൊണ്ടും വീൽച്ചെയറിൽ ഇരുന്ന് അനന്തമായ ആകാശ വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന പകരം വെക്കാനില്ലാത്ത മഹനായ ശാസ്ത്രജ്ഞനാണ് അദ്ദേഹം. 1988-ൽ പുറത്തിറങ്ങിയ ‘A Brief history of time’ അഥവാ ‘കാലത്തിന്റെ സംക്ഷിപ്ത ചരിത്രം ‘ എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആകാശ വിസ്മയങ്ങളിലേക്കുള്ള യാത്ര ലോക ശ്രദ്ധയിൽ പെടുന്നത്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളും സാമാന്യ ആപേക്ഷിതാ സിദ്ധാന്തവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠനമേഖല.
അദ്ദേഹം നൽകിയ ശാസ്ത്ര സംഭാവനകളേക്കാൾ ഉപരി മരണം തന്നെ കീഴ്പെടുത്തുമെന്ന് ഉറപ്പായപ്പോൾ ജീവിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ നിലപാടാണ് എന്നെ സ്വാധീനിച്ചത്. അദ്ദേഹത്തെ കുറിച്ച് ധാരാളം അറിയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പുസ്തകം വായിക്കാൻ സാധിച്ചിരുന്നില്ല. മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ശാസ്ത്ര വിഷയങ്ങളിൽ അതീവ തൽപരുനുമായ എന്റെ അദ്ധ്യാപകനാണ് ആദ്യമായി സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുസ്തകം എനിക്ക് സമ്മാനിക്കുന്നത്. കുട്ടികൾക്ക് വേണ്ടി അദ്ദേഹവും മകളും ചേർന്ന് എഴുതിയ ‘പ്രപഞ്ചത്തിലേക്കുള്ള ജോർജിന്റെ രഹസ്യ താക്കോൽ’ എന്ന പുസ്തകമായിരുന്നു അത്. ഒറ്റ ഇരിപ്പിൽ ഞാൻ വായിച്ചു തീർത്ത ആദ്യ ശാസ്ത്ര ഗ്രന്ഥം കൂടിയായിരുന്നു അത്.! പിന്നീട് വിഖ്യാതമായ brief history of time എന്ന പുസ്തകവും വായിക്കാനിടയായി.
25 വയസ്സിനു മുൻപ് മരിക്കുമെന്ന് വിധിയെഴുതി പെട്ടിട്ടും ചക്ര കസേരയിലിരുന്ന് നക്ഷത്രങ്ങളുടെ വിസ്മയ ലോകത്തേക്ക് സഞ്ചരി ച്ച സമാനതകളില്ലാത്ത ശാസ്ത്ര പ്രതിഭയാണ് അദ്ദേഹം. വിധിയുടെ കനത്ത പ്രഹരമേറ്റിട്ടും ഉൾക്കരുത്ത് കൊണ്ട് കാലത്തിന് മുന്നിൽ അദ്ദേഹം ജയിച്ച് കാണിച്ചു. ചലന രഹിതമായ ശരീരത്തെ വെല്ലുവിളിച്ച് ലോകം കണ്ട മാഹാന്മാരായ ശാസ്ത്രജ്ഞരിൽ ഒരാളായി. പരിമിതികളെ മുട്ടുമടക്കിച്ച് തന്റെ നിശ്ചയദാർഢ്യം കൊണ്ട് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായി. മാത്രമല്ല ലോകമെമ്പാടും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രചോദനത്തിന്റെ ഉജ്ജ്വലമായ പ്രതീകമായി.
Nothing is impossible to a willing heart എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു. ജീവിതത്തിലെ ഇരുട്ടിനെ നിശ്ചയദാർഢ്യം കൊണ്ട് തോൽപിച്ച് ചുറ്റുമുള്ള ഇരുട്ടിന്റെ നിഗൂഢതകൾ അഴിക്കാൻ അദ്ദേഹം നടത്തിയ യാത്ര ഒരു പാട് പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങൾ വന്ന് ചേരുമ്പോൾ തളർന്ന് പോവുന്ന മനസ്സാണ് നമ്മുടേത് എന്നാൽ തീ വ്രമായി ആഗ്രഹിക്കുകയും പതറാതെ പിടിച്ച് നിൽക്കാനും ആഗ്രഹം സഫലമാക്കാൻ സ്വയം മറന്ന് പ്രവർത്തിക്കാനും തയ്യാറാണെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. മനസ്സാണ് ലോകത്തിലെ എറ്റവും വലിയ ശക്തി. സ്വന്തം ശക്തിയിലുള്ള വിശ്വാസം നശിക്കുമ്പോഴാണ് പരാജയങ്ങൾ നമ്മളെ കീഴ്പെടുത്തുന്നത്. വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാതെ സ്വന്തം വിധിയെ സ്വയം സൃഷ്ടിക്കുന്നയാളാണ് വിജയി. ആഗ്രഹങ്ങൾക്ക് പരിമിതിയില്ല, പതറാത്ത മനസ്സാണ് കൈ മുതലായി വേണ്ടത്. “you are not defeated when you fail You are defeated when you Quit ” എന്ന് പൗലോ കൊയ്‌ലോ പറഞ്ഞതും ഇ കാരണത്താലാണ്. തോൽക്കുന്നിടത്തല്ല പിന്മാറുന്നിടത്താണ് ജീവിതം അവസാനിക്കുന്നത്. കഷ്ടപാടുകൾക്കിടയിലും അവസാന ശ്വാസം വരെ പൊരുതി നിൽക്കുകുവാനായെങ്കിൽ നിങ്ങളാണ് വിജയി…..

കാലത്തെ ജയിച്ച് അനശ്വരനായി  തീർന്ന ആ മഹാ ശാസ്ത്രജ്ഞന്റെ വേർപാടിൽ ദു:ഖo രേഖപെടുത്തുന്നു……

¤Aswini sreejith¤

 

images (15)

 

“Love the life you live♥Live the life you love”

10 thoughts on “കാലാതീതം…..”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s