നിലയ്ക്കാത്ത നിലവിളികള്‍ …

വളരെ സങ്കടത്തോടെയാണ് ഇത് എഴുതുന്നത്. ചിറകറുത്ത് മാറ്റപെട്ട ഒരുപാട് പെണ്‍ ജന്മങ്ങളുടെ നോവ്‌ മനസ്സില്‍ കത്തിയെരിയുന്നു… ഹാഷ്ടാഗുകളുടെ ലോകത്തേക്ക് ഒരു  8 വയസ്സുകാരിയുടെ പേര് കൂടി രക്തത്താല്‍ കുറിക്കപെട്ടിരിക്കുന്നു. ”യത്ര നാര്യസ്തു പൂജതെ, തത്ര രമതേ ദേവത”എവിടെ സ്ത്രീ പൂജിക്കപെടുന്നുവോ അവിടെ ദേവതമാര്‍ സന്തോഷിക്കുന്നു എന്നാണല്ലോ ഭാരതീയ പുരാണങ്ങള്‍ പറഞ്ഞു വെക്കുന്നത് .  എന്നാല്‍ ദൈവ സന്നിധിയില്‍ വച്ച് ഒരു പിഞ്ചു കുഞ്ഞ് പിച്ചിചീന്തപെട്ടതും  അതെ ഭാരതത്തില്‍ തന്നെ ആകുന്നു.  മനുഷ്യത്തരഹിതവും മനസാക്ഷിയെ ഞെട്ടിപിക്കുന്നതുമായ ഇത്തരം സംഭവങ്ങള്‍ ഇന്ന് ഒരു തുടര്‍കഥയാണ്.  സാംസ്കാരികമായും സാമൂഹികമായും വളരെ അധികം അധ:പതിച്ചു പോയി നമ്മള്‍. നിര്‍ഭയയും സൌമ്യയും ജിഷയും കണ്ണ് നീര്‍ തുള്ളികള്‍ മാത്രമായി അവശേഷിക്കുന്നു. ആ കൂട്ടത്തിലേക്ക് പുതിയ പേരുകള്‍ എഴുതി ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു….

സമൂഹത്തില്‍ സാംസ്കാരിക മൂല്യച്യുതിയുടെ ജീര്‍ണിച്ച മേധാവിത്വമാണ് ഇത്തരം ലജ്ജാകരമായ സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്. ഞാന്‍ ചെയ്ത ഏറ്റവും വല്യ തെറ്റ് ഒരു പെണ്‍കുട്ടി ആയി ജനിച്ചു പോയി എന്നതാണ്  എന്ന് പറയേണ്ടി വരുന്ന ദയനീയ സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. പെണ്ണായി പിറന്നു പോയി എന്ന കാരണം കൊണ്ട് മാതാ പിതാക്കള്‍  “അന്‍ചാഹി” അഥവാ “വേണ്ടാത്തവള്‍” എന്ന പേരിട്ട പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ഉണ്ട്. ദിനം പ്രതി വികസന ലക്ഷ്യങ്ങളിലേക്ക് അടുത്ത കൊണ്ടിരിക്കുമ്പോഴും സ്ത്രീകള്‍ക്ക് മാന്യമായി വഴി നടക്കാനാവാത്ത തെരുവുകള്‍ ഇന്ത്യയില്‍ ഉണ്ട്. കൂടാതെ പെണ്‍ ഭ്രൂണഹത്യകള്‍ ധാരാളം നടക്കുന്ന നാട് കൂടിയാണ് നമ്മുടേത്. തികച്ചും ലജ്ജാകരവും പ്രാകൃതവുമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അന്ത്യം കുറിക്കേണ്ടത്‌ നമ്മുടെ കടമയാണ്. അവള്‍ ഒരു “പെണ്ണാണ്‌” എന്ന പേരില്‍ അക്രമം നടത്തുന്നവര്‍ “മനുഷ്യര്‍” പോലും അല്ല എന്നതാണ് വസ്തുത. സ്ത്രീകള്‍ക്ക് വേണ്ടത് മെഴുകുതിരി കത്തിച്ചുള്ള ഐക്യ ദാര്‍ഡ്യ പ്രകടനങ്ങള്‍ അല്ല മറിച്ച് സുരക്ഷിതയായി ജീവിക്കാനുള്ള അവകാശമാണ്. സ്ത്രീ ശാക്തീകരണവും , സ്ത്രീ പുരുഷ സമത്വ വാദവും വെറും അഹങ്കാരവും അലങ്കാരവും മാത്രാമായി മാറി  കൊണ്ടിരിക്കുന്നു . ഇരുട്ടിന്‍റെ മറവില്‍ അവള്‍ ഇന്നും അപമാനിക്കപെടുന്നു എന്നതാണ് സത്യം.വംശ വിദ്വേഷത്തിന്‍റെ പേരിലും മറ്റും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുമ്പോള്‍ തകരുന്നത് ഒരു  മതേതര രാജ്യത്തിന്റെ ആത്മാവാണ് . പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുമ്പോള്‍ നമ്മളറിയണം കഴിഞ്ഞ ഒളിമ്പിക്സില്‍  ലോകത്തിനു മുന്നില്‍  ഇന്ത്യയുടെ അഭിമാനമായത് 3 പെണ്‍കുട്ടികള്‍ ആയിരുന്നു എന്ന്.

കുങ്കുമപൂക്കളുടെ താഴ്വരയില്‍  ഒരു കുഞ്ഞു മാലാഖ 8  ദിവസം കരഞ്ഞ കരച്ചിലിനു നീതി കിട്ടേണ്ടത് അനിവാര്യമാണ്. അവളുടെ  സ്വപ്നങ്ങളെ ഇല്ലാതാക്കിയപ്പോള്‍, നിറമാര്‍ന്ന ബാല്യകാലം അവള്‍ക് നിഷേധിച്ചപ്പോള്‍, നഷ്ടപെട്ടത് ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളാണ്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍  മൃഗിയമായി  കൊല്ലപ്പെടുന്നത് നാം കേട്ടിടുണ്ട്. ആ കേട്ടറിവുകളില്‍ ഇന്ന് നമ്മള്‍ കണ്ടറിഞ്ഞു. നാളെ അത് അനുഭവിച്ചറിയും. കാരണം മറ്റൊന്നുമല്ല… ഇന്ത്യയില്‍ ഒരു പെണ്ണായി പിറന്നു പോയി എന്ന് നമ്മുടെ പെണ്‍കുട്ടികള്‍ പറയും. അതി ഭയാനകമായ ഈ അവസ്ഥ നമ്മുടെ രാജ്യത്ത് നില നിന്ന് കൂടാ. ആ മാലാഖയ്ക്ക് നീതി ലഭിച്ചേ മതിയാവൂ.

മനുഷ്യത്വത്തിന്‍റെ ഭിത്തികളില്‍  രക്തകറ അവശേഷിച്ചിരിക്കുന്നു …..

~Aswini Sreejith~

 

 

index

 

 

 

 

 

 

7 thoughts on “നിലയ്ക്കാത്ത നിലവിളികള്‍ …”

 1. Blood stains on the walls of humanity is really a strong completion of the post. Justice won’t come over night, it can only happen when the people learn to respect and being human always. Its a long way for now to fight for this place “Peace”. At least every one must educate few people to be kind and home is the best teacher to stat with. Kids can adopt faster …if this can happen always a possible day every one can be peaceful with out violence and harshness will fade with in. Good effort and happy blogging.

  Liked by 2 people

  1. Absolutely right!
   We are not taught the human way of behaviour insted we are feeded with gender based behaviour everywhere and every single time.
   And when someone strongly oppose a patriarchal view, there arises millions and millions of questions against them shouting that…”Where were you, when the girls got raped?” It seems like
   we are supposed to raise our voice only when a girl get raped? Can’t we raise our voice to stop being getting raped?
   As you said…Justice won’t come overnight…

   Thank you for visiting my blog dear❤❤❤ And giving out some valuable opionis❤❤❤
   Happy blogging!❤❤

   Liked by 1 person

   1. That’s a true fact…. one sided moral where the other can’t see the back of the coin, also never had a thinking own brain cause the distructions. Glad the google translate your post near to originality so i can mark the comment.

    Liked by 2 people

   2. Oh God!❤ So you are not a malayali! 😀
    Thank you sooooooo much for reading my posts!❤❤❤

    Thank you for marking your opinionsLet’s be vocal about these issues!

    Happy bloging!❤❤❤

    Liked by 1 person

 2. I read aĺl language post its just need to translate acurately to understand the depth of expression and write in english, portuguese and chinese on my own. I added your blog in my list so when i get free time read one by one. Regional languages expressions always stronger.
  Wish you more power and wisdom. Cheers.

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s