ഭൂമിക്ക് ഒരു അശ്രുപൂജ….

                     അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ആധുനിക ലോകത്ത് പ്രസക്തി ഏറെയുള്ള ദിനമാണ് കടന്നു പോയത്. ഏപ്രില്‍ 22- ഭൌമദിനം .

                            “ഇനിയും മരിക്കാത്ത ഭൂമി

                         നിന്നാസന്ന മൃതിയില്‍ നിനകാത്മ ശാന്തി!”

ദീര്‍ഘ ദര്‍ശനത്തോട് കൂടി രചിക്കപെട്ട ഈ വരികള്‍  പറഞ്ഞു വെക്കുന്നത് പോലെ ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നത് എതിര്‍ക്കാനാവത്ത വസ്തുതയാണ്. ചൂട് കൂടുന്നു, മഞ്ഞുരുകുന്നു,സമുദ്ര നിരപ്പുയരുന്നു,   ഇവ യെല്ലാം ഇന്ന്  പുതുമയൊന്നും ഇല്ലാത്ത   സ്ഥിരം പല്ലവികളായി മാറിയിരിക്കുന്നു  . ഇതിനു പിന്നിലെ വലിയ അപകടത്തെ കുറിച്ചും  ബോധവാന്മാരാണെങ്കില്‍ കൂടിയും  തികച്ചും വിവേകശൂന്യമായി പെരുമാറാനും നാം മടിക്കാറില്ല. ഈ ഭൂമി നമ്മുടേത് മാത്രമാണോ? അനേകായിരം ജീവവംശങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടം. എന്നാല്‍ മനുഷ്യന്റെ  നിരന്തരമായ ചൂഷണങ്ങള്‍ ഭൂമിയിലെ സകല ജീവജാലങ്ങളുടെയും  നിലനില്‍പ്പ്‌ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നു.ഇന്ന് നാം ജൈവ പാഠപുസ്തകത്തില്‍ നിന്ന് പഠിക്കുന്നു ഉദാഹരണത്തിന് നാം ഒരു പൂമ്പാറ്റയെ കാണുന്നു അതൊരു പൂമ്പാറ്റയാണെന്ന് പഠിക്കുന്നു. എന്നാല്‍ വരും തലമുറ ഒരു പക്ഷെ പഠിക്കാന്‍ പോകുന്നത് ഇവിടെ പൂമ്പാറ്റ എന്നൊരു വര്‍ഗം ഉണ്ടായിരുന്നു എന്നാവും.

                      ആഗോളതാപനത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല.  പരിസ്ഥിതിയെ കണക്കിലെടുക്കാത്ത മനുഷ്യന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ആ വലിയ വിപത്തിലേക്ക് നയിച്ചത്. വന്‍തോതിലുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഭാവിയെ വെല്ലുവിളിക്കലാണ്  എന്ന് പറയാതെ വയ്യ. താപനിലയില്‍ ഉള്ള ക്രമാതീതമായ വര്‍ദ്ധനവ്‌  നേരത്തെ സൂചിപ്പിച്ചത് പോലെ മഞ്ഞു മലകള്‍ ഉരുകാനും അത് വഴി സമുദ്ര നിരപ്പുയരാനും കാരണമാകുന്നു. മനുഷ്യവര്‍ഗം നാശത്തിന്റെ പടിവാതില്‍ സ്വയം തുറന്നിടുന്നു എന്ന് പറയുന്നതാവും ഉത്തമം.

                     മലിനീകരണത്തിന്റെ തോതും ദിനം പ്രതി  ഉയര്‍ന്നു കൊണ്ടിരിക്കുന്നു…. കരയും കടലും വായുവും ഇന്ന്  ഒരു പോലെ മലിനമാണ്. പ്രകൃതിയെ അമ്മയായി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു  നമ്മള്‍ക്ക് . എന്നാല്‍ അതില്‍ നിന്ന് ഒരുപാട് അകലേക്ക് മാറിയിരിക്കുന്നു നമ്മള്‍….. പ്രകൃതിയെ വെറും കമ്പോള ചരക്കാക്കി മാറ്റി, തന്റെ ആവശ്യങ്ങള്‍ കഴിയുമ്പോള്‍ ചവറ്റു കുട്ടയിലേക്ക് തള്ളുകയാണ് മനുഷ്യന്‍ ചെയ്യുന്നത്.

                  നമുക്ക് വേണ്ടത് സ്ഥിരമായ പാരിസ്ഥിക ബോധമാണ്. മരങ്ങളെ കെട്ടി പുണര്‍ന്നു ദിവസങ്ങളോളം ഇരുന്ന ജൂലിയ ബട്ടര്‍ഫ്ലൈ ഹില്ലിനെ പോലെ സ്വജീവിതം തന്നെ പ്രകൃതിക്കായി അര്‍പ്പിച്ച ഒരുപാട് ജന്മങ്ങളുണ്ട്. അവരുടെ യജ്ഞത്തില്‍ നമുക്കും പങ്കുചേരാം. പ്രപഞ്ചത്തില്‍ ജീവനുണ്ട് എന്ന് നിലവില്‍ അറിവായിട്ടുള്ള ഏക ഗ്രഹം ഭൂമിയാണ്‌. അതുകൊണ്ട് തന്നെ നമ്മുക്ക് മുന്നില്‍ ഒരു Plan(et) B ഇല്ല. മാത്രമല്ല വരും തലമുറക്കായി ഈ ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാധിത്വവും നമ്മുക്കുണ്ട്.

ഓര്‍ക്കുക  ഭൂമി നമ്മുടേതല്ല,നാം ഭൂമിയുടേതാണ്………  

©    അശ്വിനിശ്രീജിത്ത്‌

 

 

earth day
courtesy: SpeakingTree.in

 

                                Love the life you live♥ Live the life you love

 

 

 

 

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s