അധാർമികതയുടെ ചക്രവ്യൂഹം…..

പുതിയ അദ്ധ്യയന വർഷത്തിന്റെ തിരക്കുകളിൽ അകപ്പെട്ടപ്പോൾ കുറച്ച് കാലം പോസ്റ്റുകളൊന്നും ഇടാൻ സാധിക്കാതെ വന്നു… എന്നാൽ വാക്കുകൾ പ്രതിരോധവും , പ്രതികരണവുമാവുന്ന കാലഘട്ടത്തിൽ വഴിയിലെവിടെയെങ്കിലും എഴുത്തിനെ മറന്നു വെക്കാൻ എനിക്കാവില്ല… പുതുതായി എന്താണ് എഴുതേണ്ടത് എന്ന് അമ്മയോട് ചോദിച്ചപ്പോൾ, അമ്മയ്ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളളൂ ‘അഭിമന്യു’. അത് പറഞ്ഞപ്പോൾ
ആ കണ്ണുകളിൽ മാതൃത്വത്തിന്റെ സർവ്വ ഭാവങ്ങളും അസാധരണമാം വിധം മിന്നി മറയുന്നത് ഞാൻ കണ്ടു. ഒരു പക്ഷെ അമ്മ പറഞ്ഞിലെങ്കിലും അഭിമന്യുവിനെ കുറിച്ച് എഴുതാതിരിക്കുവാൻ എനിക്കാവു മായിരുന്നില്ല.കാരണം മരണത്തെ പോലും തോൽപിച്ച് കളഞ്ഞ ആ ചിരി നോവായി നെഞ്ചടരുകളിൽ പടർന്ന് കയറുന്ന ണ്ടായിരുന്നു.


ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനും യാതൊരു തടസ്സവുമില്ല. തനിക്ക് ശരി എന്ന് തോന്നിയതിൽ അഭിമന്യുവും വിശ്വസിച്ചു .എന്നാൽ എന്ന് മുതലാണ് രാഷ്ട്രീയത്തിന്റെ പേരിൽ കലാലയങ്ങൾ അക്രമങ്ങളിലേക്കും വിവേകശൂന്യമായി പ്രവൃത്തികളിലേക്കും വഴിമാറിയത്?
ഒരു കൊല കത്തിയിൽ പൊലിഞ്ഞ് പോയത് ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.
അഭിമന്യുവിന്റെ പാത പോലും വേറിട്ടതായിരുന്നു,

ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇഷ്ടപ്പെട്ടവൻ…

നിസ്വാർത്ഥമായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചവൻ….
മഹാരാജാസിന്റെ പ്രിയങ്കരൻ…
അധാർമികതയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട് അവൻ യാത്രയായി… ഇടനെഞ്ച് പൊട്ടുന്ന വേദനയോടെയല്ലാതെ ആ മുഖം ഓർക്കാൻ സാധിക്കുകയില്ല..
ഒരു വിദ്യാർത്ഥിയുടെ ജീവിതം തല്ലി കൊഴിക്കുന്ന ഇത്തരത്തിലുള്ള വിവേകശൂന്യമായ പ്രവർത്തികളെ ചെറുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അസഹിഷ്ണുതയുടെ പ്രത്യശാസ്ത്രം ഇവിടെ വില പോവുകയില്ല. സൗഹൃദത്തിന്റെ വസന്തം തീർക്കേണ്ട കലാലയ മുറ്റങ്ങളിൽ ചോര വീണു കൂടാ…
കാതുകളിൽ ഇന്നും “നാൻ പെറ്റ മകനേ…. ” എന്ന വിലാപം അലയടിക്കുന്നു.തൂലികയിലൂടെ പെയ്തിറങ്ങുന്ന അക്ഷരങ്ങൾക്ക് രക്തത്തിന്റെ ഗന്ധമായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു.
പ്രിയപ്പെട്ട അഭിമന്യു ,
അപൂർണ്ണമായ കാവ്യ മായി നീ പെയ്തൊഴിഞ്ഞു . കണ്ണീരിനാൽ കുതിർന്ന ഒരു പിടി ചുവന്ന പുഷ്പങ്ങളോടെ ….. ആദരാഞ്ജലികൾ💐

 

© അശ്വിനി ശ്രീജിത്ത്

2 thoughts on “അധാർമികതയുടെ ചക്രവ്യൂഹം…..”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s