ഒരു ഓർമ്മപ്പെടുത്തൽ

ലോക മനസാക്ഷിയെ മരവിപ്പിച്ച് കൊണ്ട് യുദ്ധ കൊതിയുടെ തീ നാളങ്ങൾ ഹിരോഷിമയെ വിഴുങ്ങിയിട്ട് ഇന്നേക്ക് 73 വർഷങ്ങൾ…

ഒരു നിമിഷം കൊണ്ട് ഒരു ജനതയെ ഇല്ലാതാക്കിയ സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് 1945 ആഗസ്റ്റ് 6) o തീയതി വിശ്വമാനവികത സാക്ഷ്യം വഹിച്ചത്. ആ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുന്നേ തന്നെ, 9 ) o തീയതി നാഗസാക്കിയിൽ ബോംബ് വർഷിക്കപ്പെട്ടു. കാത് തുളയ്ക്കുന്ന ശബ്ദത്തോടെ അഗ്നി ഗോളങ്ങൾ ആകാശത്ത് പടർന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുൻപേ ജീവനോടെ കത്തിയെരിഞ്ഞമർന്നു പോയവർ,ഹിബാക്കുഷകൾ – അഥവാ ഹിരോഷിമ – നാഗസാക്കി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകൾ…

ഒരോ ഹിരോഷിമാ ദിനങ്ങളും ഓർമ്മപെടുത്തലുകളായി കടന്ന് പോകുന്നു…. ചരിത്രം ആവർത്തിച്ച് കൂടാ , ഇനിയൊരു മഹാ ദുരന്തത്തിന് മുന്നിൽ കണ്ണീര് പൊഴിക്കാൻ നമ്മുക്ക് ഇടവരരുത്. ആണവായുധങ്ങളുടെ തത്ത്വശാസ്ത്രം കൈവെടിയാൻ ഉറക്കെ ഉറക്കെ നാം ശബ്ദിക്കേണ്ടിയിരിക്കുന്നു.

കെട്ട കാലത്ത് കണ്ണീരു വാർക്കുമ്പോഴും ഉൾക്കരുത്തിന്റെ കാതലായി ജപ്പാൻ തിരിച്ച് വന്നു. ആണു വായുധങ്ങൾക്ക് തകർക്കാൻ കഴിയാത്ത ശക്തി തങ്ങളിലുണ്ടെന്ന് അവർ ലോകത്തിന് കാട്ടി കൊടുത്തു. 2 മഹാദുരന്തങ്ങൾ തകർത്തെറിഞ്ഞ ജപ്പാന്റെ മണ്ണ് തളർന്നില്ല. നീറുന്ന ഓർമ്മകളിൽ നിന്നു മവർ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു….

വീണ്ടും ഒരു ഓർമ്മപെടുത്തലായി ഈ ദിനം കടന്ന് പോകുമ്പോഴും ചക്രവാളങ്ങളിൽ അശാന്തിയുടെ നിഴൽ പരക്കുന്നത് കാണാം….. മാനവികതയുടെ നെഞ്ചിൽ ഇനിയൊരു മുറിവ് ഏൽക്കരുത്. സഡാക്കോയുടെ പേപ്പർ കൊക്കുകൾ നമ്മളോട് പറയുന്നത് സമാധാനത്തിന്റെ ചിറകുകളിലേറാനാണ്….

■Aswini Kottayodan

2 thoughts on “ഒരു ഓർമ്മപ്പെടുത്തൽ”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s