പണ്ട്…പണ്ട്!

 

“നിൻക്ക് ഓർമ്മയ്ണ്ടോ ഈ ദിവസം ?” അമ്മയാണ്. വീട്ടില്‍ ഇരിപ്പയത് കൊണ്ട് പഴയ ആല്‍ബം ഒക്കെ പോടീ തട്ടി എടുത്തു നോക്കിയതാണ്.

“ഏത് ദിവസം!?”

“ഈ ഫോട്ടോ നോക്ക്യേ… ആദ്യായിട്ട് സ്ക്കൂളിൽ പോയ അന്ന് എട്ത്ത താ ഇത് ”

പിന്നെ ! ഓർമ്മയില്ലാതെ….!ഏപ്രിലിന്റെ കൊടും ചൂടിൽ നിന്നും ഊർന്നിറങ്ങി ഞാനൊരു ജൂൺ മാസമഴയിലെത്തി.

നിധിപോലെ കാത്ത് വച്ച പെൻസിൽ ബോക്സിൽ സ്കേലും, ക്രയോൺസും ഒരുക്കി വെക്കുന്നേനിടയിൽ” ഞാനേ, നാളെ സ്ക്കൂളീ.. പോവ്വാ.. ” ന്ന് വല്ല്യഗമേൽ പറഞ്ഞ ആ കുഞ്ഞ് ‘ ഞാൻ ‘ വരെ എത്തി ഓർമ്മകൾ കിതച്ച് നിന്നു. “സമയമളന്ന് ജീവിക്കുന്നതിനിടയിൽ ഓർമ്മകളേ .. നിങ്ങൾ എന്നിൽ നിന്നും ഓടി മറയരുതേ ” എന്ന ദീപ ടീച്ചറുടെ വരികൾ ഓർത്ത് ,ഭൂതകാല പച്ചപ്പുകളിലേക്ക് ഞാൻ തിരികെ നടന്നു.

ഒരു കാഴ്ച്ച ബംഗ്ലാവ് കാണാൻ പോകുന്ന ആവേശത്തോടെയാണ് അന്ന് രാത്രി കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തൊട്ട് വല്ല്യ സന്തോഷത്തിലായിരുന്നു.” അച്ഛാ ,മോൾടെ ബാഗിൽ പേരെഴുതി താ…” “അമ്മേ, ടൈ ഇട്ട് താ…” ” “അചാച്ചാ, കുട തുറന്ന് താ.. ” ” “അഛമേ. ..വാട്ടർബോട്ടിൽ താ.. ” തുടങ്ങി നിരവധി കൽപനകളും ആജ്ഞകളും പുറപ്പിടുവിച്ച് തുള്ളി ച്ചാടിയായിരുന്നു നടപ്പ്.

” അമ്മ, പറഞ്ഞതെല്ലം ഓർമ്മയില്ലേ?.. ടീച്ചറ് മാര് പറയ് ന്ന പോലെ, ല്ലാം കേക്കണം… ”

“ആ… ” ചാറ്റൽ മഴയിൽ പുതിയ പാവാട നനയാണ്ട് നോക്കുന്നേനിടയിൽ അമ്മേടെ ഒക്കത്ത് ചേർന്നിരുന്നോണ്ട് ഞാൻ ഒന്ന് മൂളി…

അംഗനവാടീന്ന് പ്രമോഷൻ കിട്ടി ” വല്ല്യ” കുട്ടിയായതിന്റെ എല്ലാ സന്തോഷവും മുഖത്തുണ്ടായിരുന്നുരുന്നു.

അങ്ങനങ്ങനെ, ഇടവഴീലൂടെ…നനഞ്ഞും.. നടന്നും … തോരണങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടലങ്കരിച്ച സ്കൂളിന്റെ വാതിൽക്കലെത്തി.

ആകെ ബഹളം…

കരച്ചിലും, ചിണുങ്ങലും, വീങ്ങി പൊട്ടാൻ നിൽക്കുന്ന കുഞ്ഞു കുഞ്ഞു കാർ മേഘങ്ങളും ,കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ “പെട്ട്‌” പോയ നിഷ്കളങ്ക ചിരികളും.. പുതിയ ആകാശത്തിന്റെ ചോട്ടിൽ ആലീസ് ഇൻ വണ്ടർലാൻണ്ട് പോലൊരു ഞാനും!

എന്റെ പേര് വിളിക്കുന്നതിന്റെ ഊഴവും കാത്ത് ടോം ആന്റ് ജെറിയുടെ പടത്തിന്റെ താഴെ ഞാൻ നിലയുറപ്പിച്ചു. ” സിമി.എസ്.കോശി, സഹൽ.കെ.വി, അശ്വിനി !

ഞാൻ അമ്മേടെ കൈവിരലിൽ നിന്നും പിടി വിട്ട് ക്ലാസിലേക്ക് നടന്നു…. “വാ… വാ.. അശ്വിനിക്ക് സ്കൂൾ ഇഷ്ടായില്ലേ? സഹലേ, ഇതാണ് നിന്റെ ഫ്രണ്ട് കണ്ടോ… അശ്വിനി ന്നാ പേര്. എന്നെ ഒരു ബെഞ്ചിൽ ഇരുത്തീട്ട് സിന്ധു ടീച്ചർ അടുത്ത കുട്ടീനെ സ്വീകരിക്കാൻ പോയി. എനിക്കാരേം നോക്കാൻ തോന്നിയില്ല. ഗ്രില്ലിൽ ചാരി നിന്ന അമ്മ എങ്ങും പോയില്ലാന്ന് ഉറപ്പ് വരുത്തുക മാത്രമായിരുന്നെന്റെ ലക്ഷ്യം. ടീച്ചർ അടുത്ത കുട്ടിയുമായി വന്നു… ” കണ്ടോ, അശ്വിനിക്കുട്ടി… ഇതാണ് അശ്വിനീടെ ഫ്രണ്ട്‌ നേഹ !” ഞാൻ ഭാവവ്യത്യാസമില്ലാതെ ‘പുതിയ കൂട്ടുകാരീടെ ‘ മുഖത്തും ടീച്ചർ ടെ മുഖത്തും നോക്കി കൊണ്ടിരുന്നു. ടീച്ചറ് പിന്നേം പോയി.

“ഹായ്, .നമ്മക്ക് ഫ്രൻ സാവാം… നിന്റെ പേരെന്താ” അവള് കൈ നീട്ടികൊണ്ട് എന്നോട് പറഞ്ഞു. “മ്മ്” കൈ കൊടുക്കണോ വേണ്ടയോ എന്ന് സംശയിച്ച് ഞാനൊന്ന് മൂളി. ” അശ്വിനി ” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.ഇങ്ങോട്ട് പേര് ചോദിച്ചാൽ തിരിച്ചങ്ങോട്ടും ചോദിക്കേണ്ട ഫോർമാലിറ്റി യൊന്നും അന്നത്തെ നാല് വയസ്സ് കാരിക്ക് അറീലായിരുന്നു!. പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു. അമ്മ പോയിട്ടില്ലാന്ന് ഉറപ്പിക്കുന്നതിനിടയിൽ ഇടയ്ക്കിടക്ക് ഞാൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.തറയിൽ കിടന്നിരുന്ന മഞ്ഞ നിറത്തിലുള്ള കുതിരയുടെ പാവ ഒന്ന് എടുത്ത് നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ ആ തക്കം നോക്കി അമ്മ എന്നെ കൂട്ടാണ്ട് പോയിക്കളഞ്ഞാലോ എന്ന് ഭയന്ന് എടുത്തില്ല. അങ്ങനെ ഉച്ചയോടുത്തപ്പോൾ ആദ്യ ദിന കടമ്പകൾ പൂർത്തിയാകാറായി എന്നെനിക്ക് മനസ്സിലായി. നേഹ ബാഗും എടുത്ത് റ്റാറ്റേം പറഞ്ഞ് പോയി. ഞാൻ മെല്ലെ മെല്ലെ പുറത്തിറങ്ങി….. ആദ്യ ദിനം ശുഭം!

രണ്ടാം ദിനം തൊട്ട് അമ്മ എന്നെ സ്ക്കൂളിൽ വിട്ടിട്ട് വീട്ടിലേക്ക് പോയി. ഞാൻ കരഞ്ഞാന്നുമില്ല. ഒരാഴ്ച്ചക്കിപ്പുറമാണെന്റെ കരച്ചിൽ നാടകം ആരംഭിച്ചത്. ഞാനും നദാ സൈനബുമാണ് ഏറെ കാലം ഈ നാടകം അവതരിപ്പിച്ചത്. വീട്ടിലെ ഒറ്റ പുത്രി ആയി രാജ്ഞി കണക്കെ വാണ ഞങ്ങടെ ദുഃഖം ആരോട് പറയാൻ ആര് കേൾക്കാൻ! അംഗനവാടീന്ന് ഒന്നുറക്കെ കരഞ്ഞാൽ അചാ ഛൻ വന്ന് എടുത്തോണ്ട് പോകുന്ന പോലെ ഇവിടെ നടക്കില്ലാന്ന് അറിഞ്ഞപ്പൊ ആ നാടകത്തിന് തിരശ്ശീല വീണു.

ആ ദ്യൊക്കെ നേഹ എന്റടുത്ത് തന്നായിരുന്നു ഇരുത്തം. പിന്നെ പിന്നെ ആ സീറ്റിൽ നിദാ ബീബീ വന്നു, പൃത്വിരാജ് വന്നു, ആകാശ് തേജൻ വന്നു, മേഘ്ന വന്നു… അങ്ങനെ നേഹേ നെ പിന്നെ കണ്ടതേയില്ല. പക്ഷെ എൽ.കെ.ജി മുഴുവൻ എന്റെ ഫ്രണ്ടാരാന്ന് ചോദിച്ചാ നേഹയായിരുന്നു… കാരണം ന്താ? ടീച്ചർ പറഞ്ഞിട്ട്ണ്ട് നേഹയാ ണ് ഫ്രണ്ട്ന്ന്! അത് കൊണ്ട് മാത്രം.

ഒരു ദിവസം അമ്മ എന്നെ കൂട്ടാൻ വന്നപ്പഴാണ് നൗറിൻ തൂണും പിടിച്ച് ആടി വന്ന് കൊണ്ട് ചോദിച്ചത് ” ഏന്റി.. ഇവളെന്താ ഇവളെ തന്നെ “മോള് ” ന്ന് വിളിക്കുന്നേ?”

അപമാനഭാരം കൊണ്ട് എനിക്കവിടുന്ന് ഇറങ്ങി ഓടാൻ തോന്നി. “ഇവൾക്കെന്താ …. മോളി നീം വിളിക്കും,.. “അവളങ്ങനാ മോളേ… ” അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഹും! മോളി നീം മോൾന്നേ വിളിക്കൂ.”പ്രതിഷേധ സൂചകമായി അവളെ നോക്കി കൊണ്ട് ഞാൻ തിരിച്ച് നടന്നു.

ഇങ്ങനൊരു കുട്ടി ക്ലാസ്സിൽ ഉണ്ട് എന്ന് അറ്റൻഡൻസ് വിളിക്കുമ്പോ മാത്രം തിരിഞ്ഞിരുന്ന ഒരു LKG കാലോം UKG കാലോം അങ്ങനെ ക ഴി ഞ്ഞ് പോയി.

പിന്നെയാണ് ഒന്നാം ക്ലാസ്! എന്റെ വീരശൂര പരാക്രമങ്ങളുടെ എല്ലാം ആരംഭം. അന്ന് ഞാൻ ക്ലാസ് ലീഡറാണ്. കോപ്പി വെക്കാത്തവരുടെ പേരെഴുതീം വർത്താനം പറയുന്നവരുടെ പേരെഴുതീം ഞാനങ്ങനെ വല്ല്യ വല്ല്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്ന ദീപ്തീടെ പേര് പോലും അവള് ചെറുതായി സംസാരിച്ചാൽ ഒരു ദയാ ദാക്ഷിണ്യോം ഇല്ലാണ്ട് ബോർഡിൽ വലിപ്പത്തിൽ എഴുതീരുന്ന ആദർശ വാദി. എത്രയൊക്കെ വലുതായാലും… ഒന്നാം ക്ലാസിലെ ക്ലാസ് ടീച്ചറോളം വരില്ല മറ്റാരും. ഞങ്ങടെ ഷീല ടീച്ചർ പുസ്തകോം എടുത്ത് ക്ലാസ്സില് കയറി വരുമ്പൊ തന്നെ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു…ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പിരീഡ് ടീച്ചർ പതിവ് പോലെ ചിരിച്ചോണ്ട് ക്ലാസ്സിൽ കയറി വന്നു. ” ഇന്ന് നമ്മള് Best Friend നെ പറ്റി എഴുതാൻ പോവാണ് ട്ടോ.. ബോർഡിൽ എഴുതണത് നോക്ക്യേ, My Best Friend is ……… വിട്ട ഭാഗത്ത് നിങ്ങളുടെ ഫ്രണ്ടിന്റെ പേരെഴുതിയേ എല്ലാരും… ” ദീപ്തീടെ പേരെഴുതണോ സ്നേഹേടെ പേരെഴുതണോ എന്ന് സംശയിച്ച് ഞാനിങ്ങനെ ഇരി ക്വാകായിരുന്നു. പെട്ടന്നാണ് ടീച്ചർ ബോർഡിൽ My Best Friend is Aswini എന്ന് എഴുതീത്തീത് ! എന്റെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. ടീച്ചറ് ടെ ബെസ്റ്റ് ഫ്രണ്ട് ഞാനാന്ന്! എനിക്ക് തുള്ളി ചാടാൻ തോന്നി. കുന്നോളം ഇഷ്ടപെട്ടിരുന്ന ടീച്ചർ ടെ ബെസ്റ്റ് ഫ്രണ്ട് താനാന്ന് അറിയുന്നേൽ പരം സന്തോഷം ഒരു ആറു വയസ്സുകാരിക്ക് ഉണ്ടാകുമോ!ഒന്നാം ക്ലാസെന്നാൽ എനിക്കിന്നും ഷീല ടീച്ചറാണ്. ഏബിൾ വിട്ട് കതിരൂർ up ക്ലാസിലേക്ക് ചേരുമ്പോൾ ടീച്ചർ കൂടെ അങ്ങോട്ട് വരണേന്നും അവൾ ആഗ്രഹിച്ചിരുന്നു!

രണ്ടും മൂന്നും നാലുമെല്ലാം നിഷ്കളങ്കമായ ചിരികളുടെ പകരം വെക്കാനില്ലാത്ത ഓർമ്മകളാണ്. അന്നെല്ലാം ഞാൻ തന്നായിരുന്നു ക്ലാസ് ലീഡർ “അശ്വിനീ… ഇവൾ എനിക്ക് ഇരിക്കാൻ സീറ്റ് തരുന്നില്ല” “അശ്വിനീ… ഇവൻ എന്നോട് മിണ്ടുന്നില്ല” തുടങ്ങിയ നിരവധി പരാതികൾക്ക് തീർപ്പ് കൽപ്പിക്കുക എന്ന കർത്തവ്യവും അതിനാൽ എന്നിൽ ഏൽപ്പിക്കപ്പെട്ടിരുന്നു.

അങ്ങനിരിക്കെ ഒരു ദിവസാണ് ശിവദ എന്റടുത്ത് വന്ന് ഒരു സംശയം ഉന്നയിച്ചത്! ” ഈ… ആകാശ തൊട്ടിലിൽ കയറിയാൽ ആകാശം തൊടാൻ പറ്റ്വോ?” “ഏയ് ,ല്ല്യ… പറ്റില്ല ആകാശം എത്ര ദൂരയാണെന്ന് അറിയോ നിനക്ക്? നമ്മക്ക് അങ്ങനെ തൊടാൻ ഒന്നും ആവില്ല.” “ആ ! എന്നോട് മാളവിക മനോജാ പറഞ്ഞേ ഇന്നലെ ഉത്സവത്തിന് പോയപ്പോ അവൾ വടിയെടുത്ത് ആകാശം തൊട്ടൂന്ന്!” മാളവിക യോ! ഇനീപ്പോ പറഞ്ഞത് ശരിയായിരിക്ക്വോ? അവൾ അങ്ങനെ ഇല്ലാത്ത തൊക്കെ പറയ്യോ? ആകാശ തൊട്ടിലിൽ കയറി മുൻ പരിചയം ഇല്ലാത്തിൽ ഞാനന്ന് സങ്കടപ്പെട്ടു.അതും പറഞ്ഞ് ശിവദ പോയി.തുരുമ്പ് പിടിച്ച ജനൽ കമ്പികൾക്കിടയിലൂടെ ഒരു കീറാകാശം എന്നെ നോക്കി പല്ലിളിച്ചു….. വൈകീട്ടായി, ബാഗ് അമ്മേടെ കൈയ്യിൽ കൊടുക്കുന്നേനിടയിൽ ഞാൻ ചോദിച്ചു. ” അമ്മേ ഈ ആകാശ തൊട്ടിൽന്ന് ആകാശം തൊടാൻ ആവില്ലാലോ..! ” ” ഇല്ല! എന്തെ? ” വടിയെടുത്താ ആ കുവോ? “ഇല്ല… ആകാശം ഒരു പാട് ഒരു പാട് ദൂരെയാ.. ” മനസ്സിലാവുന്ന പോലെ അമ്മ ആകാശത്തിന്റെ ദൂരം പറഞ്ഞ് തരുമ്പോഴും എന്റെ ഉത്തരം ശെരിയായ സന്തോഷത്തിൽ ഞ മുറ്റത്തേക്കിറങ്ങി….

മിനിഞ്ഞാന്നൂടെ ശിവദേനെ ഇതും പറഞ്ഞ് കളിയാക്കി ഞങ്ങൾ.

കറുത്ത പുറംചട്ടയുള്ള ഡയറി എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മൂന്നാം ക്ലാസിലെ ഒരു ഇന്റർവെൽ സമയം ഞാൻ ഡയറിയുടെ പുറത്ത് ഇറേസർ വച്ച് മായ്ച്ച് കളിക്കുവായിരുന്നു. ബെഞ്ചിന്റെ എതിർ വശത്ത് മാളവിക ഇരിപ്പുണ്ട്. “നമ്മക്ക് ഒരു കളി കളിക്കാം… ” അവൾ പെട്ടന്നെ നോട് പറഞ്ഞു. നിറയെ മണികളുള്ള പാദസരോം ഇട്ട് “ചിൽ ചിൽ” ശബ്ദവുമായി വരുന്ന അവളെ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ഞങ്ങൾ അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ല. ആ അവളാണ് ഇപ്പൊ കളിക്കാം ന്ന് പറയുന്നേ… “ആ…!” ഞാൻ തലയാട്ടി

“ഞാൻ ഡയറീടെ പുറത്ത് റബ്ബർ വച്ച് മയച്ച് ഒരു പേരേഴുതും, നീയത് അതിന്റെ മേലെ പതിഞ്ഞ കല നോക്കി കണ്ട് പിടിക്കണം” അവൾ പറഞ്ഞു

അങ്ങനെ വിചിത്രമായ ഈ കളി ഞങ്ങളാരംഭിച്ചു.അന്ന് എല്ലാ ഇടവേളകളിലും ഊഴം മാറി മാറി കളിച്ചു. അന്ന് ബെഞ്ച് റൊട്ടേഷനുണ്ട്. പിറ്റേ ദിവസം ഞാൻ ഒരു ബെഞ്ച് മുന്നിലും അവളൊന്ന് പിന്നിലും ആയി. ഞങ്ങളന്നും കളി തുടർന്നു.പിന്നെ… അകലം കൂടി കൂടി വന്നു പക്ഷെ, ഞങ്ങൾ അടുത്ത് വരികയായിരുന്നു! ഒടുവിൽ അവൾ ഏറ്റവും പിന്നിലും ഞാൻ മുന്നിലുമായി.

“നീ ഇങ്ങട്ട് വരുന്നാ? അവൾ ചോദിച്ചു.

“അവ്ടെ സ്ഥലോ ല്ലല്ലോ … നീ ഇങ്ങോട്ട് വാ ”

“ആ ,വരാം!”

ഏ ഹ്! മാളവിക തന്നാണോ ഈ പറഞ്ഞേ ! അവള് ജ്യോ തി കേടു ടുത്തൂന്ന് എന്റെടുത്ത് വന്നിരിക്കാന്ന്! പിങ്ക് ബാർ ബീ ബാഗും എടുത്ത് അവള് എ ന്റെ അപ്പുറത്ത് വന്നിരുന്നു. അന്ന് ചേർത്ത് പിടിച്ചതാണ് പിന്നെയിന്നോളം അത് വിട്ടിട്ടില്ല. ഫ്രണ്ട് ആരാന്ന് ചോദിച്ചാ ഒരു പേര് പറയാൻ വേണ്ടി മാത്രം ആരുടെയെങ്കിലുമൊക്കെ പറഞ്ഞിരുന്ന ഞാൻ അവളുടെ പേര് പറയാൻ തുടങ്ങി.ഞാൻ ലീവായാൽ അവൾ വിളിച്ചന്വേഷിക്കാൻ തുടങ്ങി. എന്റെ ഒപ്പം കളിക്കാൻ വന്നു. എന്റെ ഒപ്പം ചോറ് ക ഴിക്കുന്നു… എന്നെ യവൾ ഒറ്റയ്ക്കാക്കിയേ ഇല്ല. അങ്ങനെ മൂന്നാം ക്ലാസുകാരിക്ക് ഒരു ഫ്രണ്ടിനെ ലഭിച്ചിരിക്കുന്നു!
അധികം കളിച്ചും കൂട്ട്കൂടിയും ഓര്‍മ്മകള്‍ ഇല്ലെങ്കിലും….കൃഷ്നെന്ദു ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളില്‍ ഒരാള്‍ ആണ്…..
ഇടയ്കെങ്കിലും സീറ്റ്‌ അറേഞ്ച്‌മെന്റില്‍ ഒന്നിച്ചു എത്തുമ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചിരുന്നു….
നോട്ട് എഴുതുമ്പോള്‍ രണ്ടു പേരുടെയും പുസ്തകത്തില്‍  ഒരേ വരിയില്‍ ഒരേ പെന്‍സില്‍ വെച്ച് എഴുതുക പോലുള്ള വിചിത്രമായ കളികള്‍ ഞങ്ങള്‍ കളിച്ചിരുന്നു…..
എന്തൊക്കെ തരം ഓര്‍മ്മകളാണ്!!!!!

നാലാം ക്ലാസ്സിന്റെ മധുരങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഓർമ്മയിൽ ആദ്യം തെളിയുന്നത് അവസാനത്തെ പരീക്ഷാ ദിവസമാണ്. പകുതി പേരും സ്കൂൾ മാറുമെന്ന് തീർച്ചയായത് കൊണ്ട് മിഠായി വിതരണം ചെയ്തും ഗ്രീറ്റിങ്ങ് കാർഡുകൾ കൈമാറിയും ഞങ്ങൾ ആഘോഷിച്ച ഞങ്ങടെ കുഞ്ഞു വല്ല്യ സന്തോഷം. ആദ്യത്തെ സെൻഡ് ഓഫ് എന്നും വേണേൽ പറയാം.!

ആന്വൽ ഡേ സെലിബ്രേഷനാണ് ഓർമ്മക്കെട്ടിലെ താരം. കാണാതെ പഠിച്ചിട്ട് പോകുന്ന കവിതകൾ സ്റ്റേജിന്റെ നടുവിൽ വച്ച് നാവിൽ നിന്ന് ഓടിയൊളിക്കുന്നതും, കഥകൾ പണ്ട് പണ്ട് ഒരു നാട്ടിൽ വഴിമുട്ടി നിൽക്കുന്നതും , ഒക്കെ ഓർമ്മയിലങ്ങനെ….

ഒറ്റ ചിത്രം കൊണ്ട് എത്ര പെട്ടന്നാണ് കാലത്തിന്റെ അതിര്‍ത്തികളെ മായ്ച് കളയാന്‍ ആയത്!

കാലമേ നീ എന്നെ വളര്‍ത്തി കളയരുതേ!…..

©  അശ്വിനി  ശ്രീജിത്ത്‌

 

 

Please do like, comment, share and subscribe!
       aswinisreejithwrites.wordpress.com

10 thoughts on “പണ്ട്…പണ്ട്!”

  1. Super… sarikum kura pinilote payathu pole thonunnu.. pazhya friendsina okka orma vannu🥰👌👌👌👌👌😍😍😍😍

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s