അന്നൊരു മഴയിൽ…

കണ്ണുകളത് തന്നെയാണ്,

പക്ഷെ കാഴ്ച്ചയതല്ല.

അതേ കാതുകളാണ്,

പക്ഷെ കേൾക്കുന്ന സ്വരങ്ങൾക്കെല്ലാം മാറ്റമുണ്ട്.

ഒരിക്കലൊരു മഴ പെയ്തിരുന്നു

സിരകളെയെല്ലാം പിഴുതെറിഞ്ഞ

ഹൃദയമാടിയുലഞ്ഞ് പോയ ഒന്ന്.

അതിൽ പിന്നെയാണ് കാഴ്ച്ച മാറിയത്.

കനവ് കണ്ട് കൊണ്ട് നിന്നൊരു വൈകുന്നേരം

നിന്നിടം പിളർന്ന്

ഭൂമി രണ്ടായി പോയിരുന്നു.

ആ ഒച്ച പതിഞ്ഞതിൽ പിന്നെയാണ്

സ്വരങ്ങൾ മാറി തുടങ്ങിയത്.

പഴയ എന്നെ എനിക്കോർമ്മയുണ്ട്…

അവളുടെ ചിരിക്കെന്ത് ഭംഗിയായിരുന്നു?

ഇപ്പോൾ…

ഇപ്പോഴതും മാറിയെന്ന് പറയുന്നു.

പക്ഷെ,

ഞാനത് കാണുന്നില്ലല്ലോ!

36 thoughts on “അന്നൊരു മഴയിൽ…”

  1. It is too nice….palappozhm nammal maaripoyenn thonnum…nnaal athe samayam maariyittilla ennum… confusion thonnaarund..still accept that something has changed!!!!

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s