ഇടം.

ഭൂമിക്ക് മൂന്നാമതൊരു ധ്രുവം

കൂടിയുണ്ട്…

തെറ്റെന്നും ശെരിയെന്നും

വേർപെടുത്തി

നാം കുറിച്ചിട്ട രണ്ടെണ്ണമല്ലാതെ

മൂന്നാമതൊന്നുണ്ട്.

ഭൂപടത്തിലില്ലാത്ത,

അതിർത്തികളില്ലാത്ത,

ഒരു ദേശം.

അവിടെയാളുകൾ

കാറ്റ് കൊള്ളാൻ തോന്നുമ്പോൾ

കാറ്റ് കൊള്ളാനിറങ്ങും

കവിതയെഴുതാൻ തോന്നുമ്പോൾ

കവിതയെഴുതും.

കാറ്റിനെയോ കവിതയെയോ

അളന്ന് മുറിക്കലുകൾ കൊണ്ട്

വികൃതപ്പെടുത്താത്ത മണ്ണ്…

വന്യവും, ശക്തവുമായ

ഹൃദയമിടിപ്പുള്ളവർക്ക്

മാത്രം എത്തിച്ചേരാനാവുന്നിടം.

നാഭിയിലഗ്നി എരിയുമ്പോഴും

ഉണ്മയെ കണ്ടെടുത്തിതിലെ

ഉന്മാദത്താൽ നൃത്തം

ചെയ്യുന്ന മനുഷ്യരുടേതാണ്

അവിടം.

എന്തെന്നാൽ,

ബാധ്യതകളും, ഓർമ്മപ്പെടുത്തലുകളും,

കിനാവുകളുമല്ല…

ജീവൻ്റെ ഉയിർപ്പാണത്.

ഇരുദ്രുവങ്ങളിലെ മനുഷ്യരാകട്ടെ

ആകാശം ഭൂമിക്കൊപ്പാണെന്ന് പോലും

മനസ്സിലാക്കാതെ,

തലയ്ക്ക് മുകളിലെ ഒരു കീറാകശത്തെ എത്തിപിടിക്കാൻ

ഏന്തി വലിഞ്ഞ്

പിടഞ്ഞ് …പിടിഞ്ഞ്…

മരിച്ച് പോവുന്നു.

– Aswini Sreejith

Please Do like, Comment, Share And Follow my Blog!❤

29 thoughts on “ഇടം.”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s